നാടിന് അഭിമാനമായി ചാന്ദ്രയാന്‍ ദൗത്യത്തില്‍ താനൂര്‍ സ്വദേശിയും
താനൂര്‍: ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ ദൗത്യസംഘത്തില്‍ താനൂര്‍ സ്വദേശി യുവശാസ്ത്രജ്ഞ സുജ അമിതാബും.
ബംഗളുരുവിലെ ഐഎസ്ആര്‍ഒയില്‍ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് റിസര്‍ച്ച് 2 ബിയുടെ ഡെപ്യൂട്ടി പ്രൊജക്ടര്‍ ഡയറക്ടറായി ജോലി ചെയ്തു വരുന്നു സുജ.
ചന്ദ്രയാന്‍ 2, ആസ്‌ട്രോ സാറ്റ്, റിസാറ്റ്, മൈക്രോസാറ്റ്, കാര്‍ട്ടോസാറ്റ്, ജിയോസാറ്റ് തുടങ്ങി ഐഎസ്ആര്‍ഒ നടത്തിയ സുപ്രധാന ദൗത്യങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട് സുജ.
ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള യുവശാസ്ത്ര പുരസ്‌കാരമായ ‘യങ് സൈന്റിസ്റ്റ് മെറിറ്റ് അവാര്‍ഡ്’ ലഭിച്ചിട്ടുണ്ട്.
താനൂര്‍ സ്വദേശികളായ പഴയവളപ്പില്‍ പരമേശ്വരന്‍ സുമതി എന്നിവരുടെ മകളാണ്. ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായ അമിതാബ്ഭട്ടാചാര്യയാണ് ഭര്‍ത്താവ്. മക്കള്‍ ഇഷാന്‍, ആരുഷ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



