HIGHLIGHTS : Flowers blooming
കോഴിക്കോട്: വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി ബീച്ചില്‍ ഒരുക്കിയ എസ്‌കലേറ പ്രദര്‍ശന വിപണന മേളയില്‍ ഷാഹിന എത്തിയത് മനം മയക്കുന്ന പൂക്കളുമായാണ്. എന്നാല്‍ ഈ പൂക്കള്‍ കവുങ്ങിന്‍ പാള കൊണ്ടും അടയ്ക്ക കൊണ്ടും പുല്ലുകൊണ്ടുമൊക്കെ നിര്‍മ്മിച്ചതാണെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആര്‍ക്കും മനസ്സിലാവില്ല.
പാളപ്പൂക്കള്‍, അടക്കാപ്പൂക്കള്‍, ചോളപ്പൂക്കള്‍, പുല്ല്, വിത്ത്, പനയോല,മരത്തിന്‍ തൊലി എന്നിവ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ഷാഹിനയുടെ ഹോപ്ഷോര്‍ സ്റ്റാളില്‍ നിന്നും വാങ്ങാം. 20 രൂപ മുതലുള്ള പൂവുകള്‍ സ്റ്റാളില്‍ നിന്നും ലഭിക്കും.


കവുങ്ങിന്‍ പാള, അടയ്ക്കാ തോട്, ചോളം എന്നിവകൊണ്ട് പൂക്കളും പുല്ല്, വിത്ത്, എന്നിവ ഉപയോഗിച്ച് പൂചെണ്ടും ഉണ്ടാക്കും. നെല്ല്, മുള എന്നിവ ഉപയോഗിച്ചാണ് വേസ് നിര്‍മ്മാണം. പൂക്കളുടെ നിര്‍മ്മാണങ്ങളോടൊപ്പം തന്നെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികളെയും അമ്മമാരെയും പൂവുകള്‍ നിര്‍മിക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്നും ഷാഹിന സന്തോഷത്തോടെ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു