വള്ളിക്കുന്നില്‍ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കമായി

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജനകീയ ഓണച്ചന്തക്ക് തുടക്കമായി. വള്ളിക്കുന്ന് അത്തണിക്കല്‍ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടി പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണവിപണി മുന്നില്‍ കണ്ട് വിവിധ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തി ഗുണനിലവാരത്തിലുള്ള സാധനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ മാസ്റ്റര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദു പുഴക്കല്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജെ. ബിന്ദു നന്ദിയും പറഞ്ഞു.

കരകൗശല സ്റ്റാളുകള്‍, കാര്‍ഷി-ഭക്ഷ്യ-കൈത്തറി ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, പൂക്കളുടെ വിപണനം, പച്ചക്കറി സ്റ്റാളുകള്‍ എന്നിങ്ങനെ 30ലധികം കുടുംബശ്രീ സ്റ്റാളുകള്‍ ഒരിക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top