ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് ലോറി സ്‌കൂട്ടറില്‍ ഇടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി ; ദേശീയപാതയില്‍ കൊളപ്പുറം വി കെ പടിക്ക് സമീപം ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. എടരിക്കോട് സ്വദേശി പുത്തന്‍ പുരക്കല്‍ രാജുവിന്റെ മകന്‍ മഹേഷ് രാജ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ മകന്‍ ജിതിന്(16) ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് 3.30നായിരുന്നു അപകടം. രാമനാട്ടുകാരയില്‍ നിന്ന് വരികയായിരുന്ന ഇവരുടെ ബൈക്കില്‍ ഗ്യാസ് സിലിണ്ടര്‍ ലോഡുമായി വന്ന ലോറി ഇടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റ ജിതിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം കോവിഡ് പരിശോധന ഫലം വന്നതിന് ശേഷം സംസ്‌കാരചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മാതാവ് രാധ, സഹോദരങ്ങള്‍ ജസ്റ്റിന്‍ രാജ്, അതുല്‍രാജ്, രേഷ്മ , അതുല്യ

Share news
error: Content is protected !!
Scroll to Top