ദേശീയപതാകയെ അവഹേളിച്ചതിന് ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെതിരെ കേസെടുത്തു. മല്ലികയുടെ ഏറ്റവും പുതിയ ചിത്രമായ ഡേട്ടി പൊളിറ്റിക്‌സിന്റെ പ്രമോ പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. പോസ്റ്ററില്‍ ത്രിവര്‍ണ്ണ പതാക വസ്ത്രമായണിഞ്ഞ് ചുവന്ന ബീക്കണ്‍ ലൈറ്റുള്ള കാറിനുമുകളില്‍ മല്ലിക ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മല്ലികക്ക് പുറമെ ചിത്രത്തിന്റെ നിര്‍മ്മാതാവ് നേഹാ പല്ലിവലിനും, സംവിധായകന്‍ കെസി ബൊക്കാഡിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. 24 കാരനായ നിയമ വിദ്യാര്‍ത്ഥി സുനില്‍ കുമാറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് വിദേശ ഫിലിം ഫെസ്റ്റിവെലുകളില്‍ പങ്കെടുക്കാറുള്ള മല്ലികാ ഷെരാവത്തില്‍ നിന്നും ഇത്തരമൊരു നടപടിയുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
രാജസ്ഥാനിലെ ബന്‍വാരി ദേവി കേസിനെ ആസ്പദമാക്കികൊണ്ടാണ് ഡേട്ടി പൊളിറ്റിക്‌സ് ഒരുങ്ങുന്നത്.



