സരിതാ വിഷയം; അബ്ദുള്ളകുട്ടിക്ക് കണ്ണൂര്‍ ഡിസിസിയുടെ പിന്തുണ

adullakuttyകണ്ണൂര്‍ :എപി അബ്ദുള്ളകുട്ടി എംഎല്‍എക്ക് സരിതാ വിഷയത്തില്‍ കണ്ണൂര്‍ ഡിസിസിയുടെ പൂര്‍ണ്ണ പിന്തുണ. ഡിസിസി യോഗത്തില്‍ അബ്ദുള്ളകുട്ടിയും പങ്കെടുത്തു. എപി അബ്ദുള്ളകുട്ടി എംഎല്‍എ വേട്ടയാടപെടുകയാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

ഡിസിസി യോഗത്തിന് ശേഷം കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ സുരേന്ദ്രന്‍, എപി അബ്ദുള്ള കുട്ടി, കെ സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. അബ്ദുള്ളകുട്ടിയെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കണമെന്നും അബ്ദുള്ളകുട്ടി രാജിവെക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അബ്ദുള്ള കുട്ടി എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം അബ്ദുള്ളകുട്ടി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

 

 

 

 

Share news
error: Content is protected !!
Scroll to Top