മദ്രസ ബോര്‍ഡുകള്‍ അടച്ചു പൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസ ബോര്‍ഡുകള്‍ അടച്ചു പൂട്ടണമെന്നും മദ്രസയില്‍ പോകുന്ന കുട്ടികളെ പൊതു വിദ്യാഭ്യാസത്തിന് കീഴിലേക്ക് മാറ്റണമെന്നുമാണ് ശുപാര്‍ശ. ദേശീയ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍, പ്രിയങ്ക് കാനൂങ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. മദ്രസകളെ കുറിച്ച് കമ്മീഷന്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.

അതെസമയം മദ്രസ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top