പരപ്പനങ്ങാടി :മലബാറിലെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രങ്ങളില്‍ ഒന്നായ നെടുവ പിഷാരിക്കല്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍.
ഇത്തവണ ഇവിടെ വിദ്യാരംഭം കുറിക്കാന്‍ എത്തിയത് നാന്നൂറോളം കുട്ടികളായിരുന്നു .രാവിലെ 8 മണിക്ക് തുടങ്ങിയ വിദ്യാരംഭത്തിന് സൂര്യനാരായണന്‍ നമ്പൂതിരി മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.
11 ദിവസം നീണ്ടുനിന്ന നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിജയദശമി ദിനത്തില്‍ രാവിലെ വിദ്യാരംഭത്തിന് പുറമെ സരസ്വതി പൂജ , വാഹന പൂജ എന്നിവയും നടന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




