നരേന്ദ്രമോദി ഭരിക്കുമ്പോള്‍ ഗുജറാത്തില്‍ 25000 കോടിയുടെ ക്രമക്കേട്

adani with modi

റിലയന്‍ന്‍സ് അദാനി, എസ്സാര്‍ ഗ്രൂപ്പുകള്‍ക്ക് വഴിവിട്ടസഹായം ലഭിച്ചുവെന്ന് സിഐജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍
ഗാന്ധിനഗര്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വന്‍കിട കോര്‍പ്പറേറ്റുകളായയ റിലയന്‍സ് പെട്രോളിയം, എസ്സാര്‍ പവര്‍, അദാനി ഗ്രൂപ്പുകള്‍ക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതു വഴി സംസ്ഥാനത്തിന് 25000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഗുജറാത്ത് നിയമസഭയില്‍ വെച്ചതാണ് ഈ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നടത്തിയ ഇടപാടുകള്‍ വഴി ഈ കമ്പനികള്‍ക്കു മാത്രം ആയിരത്തി അഞ്ഞൂറു കോടി രൂപയുടെ ലാഭമുണ്ടാകക്കയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മോദിയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ് ഈ മുന്ന് ഗ്രൂപ്പുകളും.

ഏറെ കൊട്ടിഘോഷിച്ച വൈദ്യത ഉദ്പാദന രംഗത്ത് നടപ്പിലാക്കി സൗര്‍ജ്ജവൈദ്യതിയുടെ മറവില്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ആവിശ്യത്തിലധികം പണനല്‍കിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top