Section

malabari-logo-mobile

നന്നമ്പ്രയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

HIGHLIGHTS : തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പഞ്ചായത...

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പഞ്ചായത്തിലെ മൂന്ന് ബ്വോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും 21 വാര്‍ഡിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ് നേതാക്കള്‍ പ്രഖ്യാപിച്ചത്.

ബ്ലോക്കിലെ കൊടിഞ്ഞി ഡിവിഷനില്‍ മുസ്‌ലിംലീഗിലെ കാരാംകുണ്ടില്‍ അലി എന്ന പീച്ചു, നന്നമ്പ്ര ഡിവിഷല്‍ കോണ്‍ഗ്രസിലെ പി.പി അനിത, കുണ്ടൂര്‍ ഡിവിഷനില്‍ മുസ്‌ലിംലീഗിലെ ഒള്ളക്കന്‍ സുഹ്‌റ ശിഹാബ് എന്നിവരെയാണ് പ്രഖ്യാപിച്ചത്.

sameeksha-malabarinews

ഒന്നാ വാര്‍ഡില്‍ നടുത്തൊടി മുസ്തഫ (മുസ്‌ലിംലീഗ്), 2- നടുത്തൊടി മുഹമ്മദ് കുട്ടി (മുസ്‌ലിംലീഗ്), 3- ഊര്‍പ്പായി സൈതലവി (മുസ്‌ലിംലീഗ്), 4- ചെറുമേലകത്ത് ബാലന്‍ (കോണ്‍ഗ്രസ്), 5- ഒള്ളക്കന്‍ സിദ്ധീഖ് (മുസ്‌ലിംലീഗ്), 6- എ.കെ സൗദ മരക്കാരുട്ടി (മുസ്‌ലിംലീഗ്), 7- റൈഹാനത്ത് അലി അമ്പരക്കല്‍ (മുസ്‌ലിംലീഗ്), 8- കുഞ്ഞിമുഹമ്മദ് ഹാജി തച്ചറക്കല്‍ (മുസ്‌ലിംലീഗ്), 9- ധന ടിച്ചര്‍ കൊല്ലഞ്ചേരി (കോണ്‍ഗ്രസ്), 10- സുചിത്ര ചന്ദ്രന്‍ (മുസ്‌ലിംലീഗ്), 11- ധന്യ കൈതക്കാട്ടില്‍ (കോണ്‍ഗ്രസ്), 12- കുഞ്ഞിമൊയ്തീന്‍ എന്ന ബാപ്പുട്ടി (മുസ്‌ലിംലീഗ്), 13- എം.പി ഷരീഫ (മുസ്‌ലിംലീഗ്), 14- എന്‍.വി മൂസക്കുട്ടി (കോണ്‍ഗ്രസ്), 15- ദേവദാസ് പുളിക്കല്‍ (കോണ്‍ഗ്രസ്), 16- സുബൈദ കുന്നത്തകത്ത് (യു.ഡി.എഫ് സ്വതന്ത്ര), 17- ഡോ.ഉമ്മു ഹബീബ (കോണ്‍ഗ്രസ്), 18- വി.കെ ഷമീന (വെല്‍ഫയര്‍), 19- തസ്‌ലീന ഷാജി പാലക്കാട് (മുസ്‌ലിംലീഗ്), 20- ലത്തീഫ് കൊടിഞ്ഞി (കോണ്‍ഗ്രസ്), 21- റൈഹാനത്ത് പതിനാറാം കണ്ടത്തില്‍ (മുസ്‌ലിംലീഗ്) എന്നിവരെയുമാണ് പ്രഖ്യാപിച്ചത്.

യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുഴുവന്‍ സീറ്റിലും വിജയിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ എന്‍.വി മൂസക്കുട്ടി, കണ്‍വീനര്‍ സലീം പൂഴിക്കല്‍, ഖാദര്‍ പുന്നക്കോടന്‍, പി.കെ.എം ബാവ, അലി അക്ബര്‍, മുജീബ് പനക്കല്‍, വി.കെ മുജീബ് എന്നിവര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!