Section

malabari-logo-mobile

മമതയ്ക്ക് നന്ദിഗ്രാമില്‍ പ്രതീക്ഷ മങ്ങുന്നു

HIGHLIGHTS : Mamata's hopes are fading in Nandigram

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി.

ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിയാണ് നന്ദിഗ്രാമില്‍ മുന്നില്‍ നില്‍ക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവാണ് സുവേന്തു. കഴിഞ്ഞതവണ നന്ദിഗ്രാമില്‍ തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു സുവേന്തു.

sameeksha-malabarinews

പഞ്ചിമബംഗാളില്‍ ബി.ജെ.പിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും 93 സീറ്റുകളിലാണ് മുന്നില്‍. ഇടതിന് രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്.

ബംഗാളില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
294 നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!