Section

malabari-logo-mobile

തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ്

HIGHLIGHTS : MB Rajesh with clear lead in Trithala

തൃത്താല: തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ് മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ സമയം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മുന്നിട്ട് നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്. ഏകേദേശം എഴുപതിലധികം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്.

വട്ടിയൂര്‍ക്കാവ്, കൊല്ലം, കുണ്ടറ, ധര്‍മ്മടം, മട്ടാഞ്ചേരി, ആലപ്പുവ, ബത്തേരി, കോന്നി, ഉടുമ്പന്‍ചോല, ആറ്റിങ്ങല്‍, പാറശ്ശാല, നെയ്യാറ്റിന്‍കര, മഞ്ചേശ്വരംകളമശ്ശേരി, ബേപ്പൂര്‍ തുടങ്ങി എഴുപതിന് പുറത്ത് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്.

sameeksha-malabarinews

വൈപ്പിനില്‍ ലീഡുയര്‍ത്തി കെ എന്‍ ഉണ്ണികൃഷ്ണന്‍ മുന്നേറുകയാണ്. കോങ്ങാടും എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.

മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധികള്‍ക്കിടയിലും മികച്ച ഭരണം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇടതുപക്ഷം ജനങ്ങളെ സമീപിച്ചത്. ആഭ്യന്തരയോഗങ്ങളില്‍ പരാജയത്തിന്റെ കണക്കെടുപ്പ് നടത്തിയെങ്കിലും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് നേതാക്കള്‍ പുറത്തേക്ക് പങ്കുവച്ചിട്ടുള്ളത്. വി മുരളീധരനും കെ സുരേന്ദ്രനും നയിച്ച് കേരളത്തിലെ എന്‍ഡിഎയെ എവിടെയെത്തിച്ചുവെന്നും ഞായറാഴ്ചത്തെ ജനവിധി തെളിയിക്കും.

2016 ലെ തെരഞ്ഞെടുപ്പില്‍ 43.48 ശതമാനം വോട്ടും 91 സീറ്റുമായാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അരൂര്‍ നഷ്ടപ്പെടുകയും പാല, വട്ടിയൂര്‍കാവ്, കോന്നി എന്നീ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കുകയും ചെയ്തതോടെ എല്‍ഡിഎഫിന്റെ അംഗസംഖ്യ 93 ആയി. എംഎല്‍എമാരായ തോമസ് ചാണ്ടി, വിജയന്‍പിള്ള, കെ വി വിജയദാസ് എന്നിവരുടെ നിര്യാണത്തിലൂടെയും പി ജെ ജോസഫ്, മോന്‍സ് ജോസഫ്, പി സി ജോര്‍ജ് എന്നിവരുടെ രാജിയിലൂടെയും ആറു മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!