കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് മുന്നില്‍

കൊല്ലം: കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് മുന്നില്‍. ആദ്യ ഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയാണ് മണ്ഡലത്തില്‍ മുന്നിട്ട് നിന്നത്. തുടര്‍ന്ന് മുകേഷ് ലീഡ് തിരിച്ചു പിടിച്ചു. മണ്ഡലത്തില്‍ ഫലം മാറി മറിയുകയാണ്.

കൊല്ലത്ത് ഏഴിടങ്ങളില്‍ യുഡിഎഫും നാലിടങ്ങളില്‍ എല്‍ഡിഎഫുമാണ് മുന്നില്‍. കരുനാഗപ്പള്ളിയില്‍ സി. ആര്‍ മഹേഷ്, ചവറയില്‍ ഷിബു ബേബി ജോണ്‍, കുന്നത്തൂര്‍ ഉല്ലാസ് കോവൂര്‍, കൊട്ടാരക്കര ആര്‍. രശ്മി, പുനലൂര്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി, കുണ്ടറ പി.സി വിഷ്ണുനാഥ്, ഇരവിപുരം ബാബു ദിവാകരന്‍ എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത്.

കൊല്ലത്തിന് പുറമേ ചാത്തന്നൂര്‍ ജി. എസ് ജയലാല്‍, ചടയമംഗലം ജെ ചിഞ്ചുറാണി, പത്തനാപുരം കെ. ബി ഗണേഷ് കുമാര്‍ എന്നിവരും മുന്നില്‍ നില്‍ക്കുന്നു

 

Share news
error: Content is protected !!
Scroll to Top