Section

malabari-logo-mobile

മലയാള മനോരമ മുന്‍ മാനേജിങ് എഡിറ്റര്‍ മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു

HIGHLIGHTS : Former managing editor of Malayala Manorama Mammon Varghese has passed away

കോട്ടയം: മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മനോരയുടെ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറും മുന്‍ മാനേജിങ് എഡിറ്ററുമായ തയ്യില്‍ കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയുടെ പൗത്രനും കെ.എം. വര്‍ഗീസ് മാപ്പിളയുടെ പുത്രനുമാണ് അദ്ദേഹം.

കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓട്ടമൊബൈല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം മലബാറിലെ കുടുംബവക എസ്റ്റേറ്റുകളുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

sameeksha-malabarinews

1955ലാണ് മാമ്മന്‍ വര്‍ഗീസ് മനോരമയില്‍ മാനേജരായി ചുമതലയേറ്റത്. 1965ല്‍ ജനറല്‍ മാനേജരും 1973ല്‍ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പര്‍ മാനേജ്മെന്റില്‍ ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷനില്‍ പരിശീലനം നേടിയിട്ടുണ്ട്.

ബ്രിട്ടന്‍, ജര്‍മനി, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍ അച്ചടി, പത്രപ്രവര്‍ത്തനം, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നേടി. ആധുനിക അച്ചടി സാങ്കേതികവിദ്യയില്‍ അവഗാഹമുള്ള അദ്ദേഹം കേരള സര്‍ക്കാരിന്റെ ലിപി പരിഷ്‌കരണ കമ്മിറ്റിയില്‍ അംഗമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!