കൊച്ചി: കേരളത്തിലെ സദാചാരവാദികളെ ഞെട്ടിച്ചുകൊണ്ട് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നഗ്നത സമരായുധമാക്കി മണിപ്പൂര്‍ മോഡല്‍ സമരം കൊച്ചിയിലും അരങ്ങേറി. ദേശീയപാതകയുടെ നിറങ്ങളിലുള്ള ഒറ്റത്തുണികൊണ്ട് സ്വയം പൊതിഞ്ഞായിരുന്നു പ്രതിഷേധം.
സ്ത്രീകള്‍ ലൈംഗിക പരാക്രമങ്ങള്‍ക്ക് ഇരയാകാനുള്ളവരല്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടായിരുന്നു വനിതാ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
കൊച്ചി നഗരത്തെ ഞെട്ടിച്ച ഈ സമരം കണ്ട് പോലീസ് ഉടനെ ഇടപെടുകയായിരുന്നു. പിന്നീട് വനിത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.



