Section

malabari-logo-mobile

നിരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന യുവാവിന് പുതു ജീവന്‍ നല്‍കി നഹാസ് ഹോസ്പിറ്റല്‍

HIGHLIGHTS : Nahas Hospital gave a new life to the young man who wandered on the street

പരപ്പനങ്ങാടി:നിരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന യുവാവിന് പുതു ജീവന്‍ നല്‍കി പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റല്‍ അധികൃതര്‍. താനൂര്‍ ഭാഗത്തു നിന്ന് രാവിലെ കടലുണ്ടി,കോട്ടക്കടവ് വരെ പോയി തിരിച്ച് പരപ്പനങ്ങാടി, താനൂര്‍ ഭാഗത്തേക്ക് ദിവസവും നടന്ന് യാത്ര ചെയ്യുന്ന മാനസിക പ്രശ്‌നമുള്ള വ്യക്തിയെ നഹാസ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ അധികൃതരുടെ അനുമതിയോടെ ഏറ്റെടുത്തു മുടിവെട്ടി, കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് ഭക്ഷണവും കൊടുത്തു പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് നടത്തിയിരിക്കുകയാണ്. ഇയാളുടെ പേരും സ്ഥലവും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കാലിലെ 2 വിരലുകള്‍ ഒരു ആക്സിഡന്റില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നഹാസ് ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

നഹാസ് ഹോസ്പിറ്റിലിലെ സക്കറിയ സി പി (എച് ആര്‍ മാനേജര്‍) , ഷബീര്‍,ഫാസില്‍,സൈനുല്‍ ആബിദ്(മെയ്ന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്),സല്‍മാന്‍ (ഐ ടി എഞ്ചിനീയര്‍ ), മുഹമ്മദ് ഖൈസ് (ബയോമെഡിക്കല്‍ എഞ്ചിനീയര്‍),ഉമ്മര്‍ (ആംബുലന്‍സ് ഡ്രൈവര്‍), അംജു,നാസില്‍,അമീര്‍ (കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ്) കൂടാതെ ട്രോമോ കെയര്‍ വളണ്ടിയര്‍ റഫീഖ്, മേലേവീട്ടില്‍ നൗഷാദ് എന്നിവരാണ് ഈ സല്‍പ്രവൃത്തിക്ക് നേതൃത്വം നല്‍കിയത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!