Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ നഗരശ്രീ ഉത്സവത്തിന് തുടക്കമായി

HIGHLIGHTS : Nagarashree festival begins in Tirurangadi

തിരൂരങ്ങാടി: നഗര പ്രദേശങ്ങളിലെ ദാരിദ്ര ലഘൂകരണത്തിനായി കേന്ദ്ര നഗരകാര്യ മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ നഗര ശ്രീ ഉത്സവത്തിന് തുടക്കമായി. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സാമൂഹികമായതും തൊഴില്‍ പരമായതുമായ ദുര്‍ബലത, തൊഴില്‍പരമായ ദുര്‍ബലതകള്‍ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒക്ടോബര്‍ 20 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി 50ഓളം സ്ത്രീകളുടെ ബൈക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്തു നിര്‍വഹിച്ചു. റാലിയില്‍ വനിതാ കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, വനിതാ ജീവനക്കാര്‍, അയല്‍ക്കൂട്ടം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികള്‍ നഗരസഭ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇഖ്ബാല്‍ കല്ലുങ്ങള്‍, സി.പി ഇസ്മായില്‍, ഇ.പി ബാവ, എം സുജിനി, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ ഹഫ്‌സത്, വിബിത എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

കുടുംബശ്രീയുടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യ – വിപണന മേള നഗരസഭയുടെ മുന്‍വശത്ത് ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. നഗരശ്രീ ഉത്സവത്തിന്റെ ഭാഗമായി 1000 കുടുംബങ്ങള്‍ക്ക് വിവിധ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഹരിത കര്‍മ സേനയുടെ ഒരു മാസം നീളുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും കുടുംബശ്രീ പ്രവര്‍ത്തകരുടെ ചെറുനാടകവും സമാപന ദിവസം അവതരിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി നിലവിലെ കുടുംബശ്രീ സംഘടന സംവിധാനം വിലയിരുത്തല്‍, എല്ലാ വാര്‍ഡുകളിലും പുതുതായി അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കല്‍, അര്‍ഹരായ മികച്ച 45 അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് അനുവദിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. വഴിയോര കച്ചവടക്കാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ നഗരസഭയില്‍ നടപ്പിലാക്കുന്നതിനും നഗര കച്ചവട സമിതി തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബര്‍ 15 ന് നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!