നബിദിനറാലിയില്‍ പട്ടാളവേഷം പോലീസ് കേസെടുത്തു.

army-dress-muslimകാസര്‍ഗോഡ്: നബിദിനാഘോഷത്തില്‍ നടന്ന റാലിയില്‍ യുവാക്കള്‍ പട്ടാളവേഷം ധരിച്ചെത്തിയ സംഭവം പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍ഗോഡും കാഞ്ഞാങ്ങാടും നടന്ന നബിദിന റാലിയിലാണ് യുവാക്കള്‍ പട്ടാളവേഷം ധരിച്ചെത്തിയത്.

സൈനിക യൂണിഫോം ദുരുപയോഗം ചെയ്തതിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 140 അനുസരിച്ചാണ് കേസെടുത്തത്. ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്.

സമാനമായ സംഭവങ്ങള്‍ നേരത്തെ ഉണ്ടാവുകയും നടപടിയെടുക്കുകയും ചെയ്തിട്ടും യുവാക്കള്‍ വീണ്ടും ഇത്തരത്തില്‍ പട്ടാളവേഷം ദുരുപയോഗം ചെയ്തത് ഗൗരവമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top