Section

malabari-logo-mobile

മൈസൂർ ബോണ്ട

HIGHLIGHTS : Mysore Bonda Recipe

മൈസൂർ ബോണ്ട

തയ്യാറാക്കിയത്: ഷരീഫ

 

ആവശ്യമായ ചേരുവകൾ :-

sameeksha-malabarinews

തൈര് -1 കപ്പ്
ഉപ്പ് – ¾ ടീസ്പൂൺ
ബേക്കിംഗ് സോഡ – 1 ടീസ്പൂൺ
മൈദ – 2 കപ്പ്
മുളക് – 2 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ഇഞ്ച് (നന്നായി അരിഞ്ഞത്)
കറിവേപ്പില- കുറച്ച്  (അരിഞ്ഞത്)
തേങ്ങ – 2 ടീസ്പൂൺ  (ചതച്ചത്)
മല്ലിയില – 2 ടീസ്പൂൺ  (നന്നായി അരിഞ്ഞത്)
ജീരകം – 1 ടീസ്പൂൺ
എണ്ണ (വറുക്കാൻ)

പാചകം ചെയ്യുന്ന വിധം:-

ആദ്യം, ഒരു വലിയ പാത്രത്തിൽ 1 കപ്പ് തൈര്, ¾ ടീസ്പൂൺ ഉപ്പ്, 1 ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ എടുക്കുക.  നന്നായി ഇളക്കുക.

ശേഷം 2 കപ്പ് മൈദ ചേർത്ത് പതുക്കെ ഇളക്കാൻ തുടങ്ങുക. ആവശ്യമെങ്കിൽ കൂടുതൽ തൈര് ചേർത്ത്, ഒരേ ദിശയിൽ അടിക്കുക. ബാറ്റർ ഇലാസ്റ്റിക് ടെക്സ്ചർ ആയി മാറും.

അതിലേക്ക് 2 മുളക്, 1 ഇഞ്ച് ഇഞ്ചി, കുറച്ച് കറിവേപ്പില, 2 ടീസ്പൂൺ തേങ്ങ, 2 ടീസ്പൂൺ മല്ലിയില, 1 ടീസ്പൂൺ ജീരകം എന്നിവ ചേർക്കുക. എല്ലാം നന്നായി യോജിപ്പിച്ച് നന്നായി ഇളക്കുക.

ഈ മാവ് ഒരു അടപ്പ് കൊണ്ട് മൂടി ഒരു ഭാഗത്തേക്ക് മാറ്റിവയ്ക്കുക.

4 മണിക്കൂറിന് ശേഷം, മാവ് കൂടുതൽ സോഫ്റ്റ് ആയി മാറും. ഒരു മിനിറ്റ് കൂടി അടിക്കുക.

ശേഷം കൈകൊണ്ട് ഓരോ ഉരുളകളായി ചൂടുള്ള എണ്ണയിലേക്ക് ഇടുക.
ബോണ്ട  ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മീഡിയം ഫ്ലെയിമിൽ ഇളക്കി ഫ്രൈ ചെയ്തെടുക്കുക.

സ്വാദിഷ്ടമായ മൈസൂർ ബോണ്ട തയ്യാർ… ചട്ണി ചേർത്ത്   കഴിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!