HIGHLIGHTS : 4th Saturday holiday for government employees; Chief Minister rejected the recommendation
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതിനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശം മുഖ്യമന്ത്രി തള്ളി. മറ്റ് പ്രവര്‍ത്തി ദിവസങ്ങളില്‍ അധിക ജോലി സമയം ഏര്‍പ്പെടുത്തി ശനിയാഴ്ച അവധിയാക്കണമെന്നായിരുന്നു നേരത്തെ നിര്‍ദേശം.
അവധി സംബന്ധിച്ച് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറി വി പി ജോയ് ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നതിന് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

നാലാം ശനി അവധി നടപ്പിലാക്കുന്നതിന് വേണ്ടി നിലവിലുള്ള ശമ്പളത്തോടൊപ്പമുള്ള അവധി 20 ദിവസത്തില്‍ നിന്ന് 15 ആക്കി കുറക്കുക, പ്രതിദിന പ്രവര്‍ത്തന സമയം രാവിലെ 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ നാലാം ശനിയാഴ്ച അവധിയാക്കാനായിരുന്നു സര്‍ക്കാര്‍ തലത്തിലെ ആലോചന.