മൈസൂരില്‍ വാഹനാപകടത്തില്‍ 9 മലയാളികള്‍ മരിച്ചു

accident mysoreമൈസൂര്‍ : മൈസൂരിനടുത്ത് പെരിയപട്ടണത്ത് ടമ്പോ ട്രാവലര്‍ ലോറിയുമായി കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മൈസൂരിലെ കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മംഗലാപുരം ബര്‍ലകട്ടയില്‍ താമസിക്കുന്ന മലയാളി കുടുംബമാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. മരിച്ചവരില്‍ 4 സ്ത്രീകളും 3 കുട്ടികളുമാണ്.മര്‍ക്കാരക്കും, പുത്തൂരിനും ഇടക്കുള്ള സംസ്ഥാന പാതയിലാണ്. അപകടമുണ്ടായത് വേളാങ്കണി പള്ളിയില്‍ പോയി ആരാധന നടത്തി മടങ്ങവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹം കെആര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top