കല്‍പറ്റ: സിപിഐഎം ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രന്‍ അറസ്റ്റില്‍. വയനാട്ടിലെ ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹാരിസണ്‍ എസ്റ്റേറ്റ് അനധികൃതമായി കൈവശം വെച്ച ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനായി നടത്തിയ പോലീസ് നീക്കത്തെ പ്രതിരോധിച്ചതിനാണ് കേസെടുത്തിരുന്നത്. ശശീന്ദ്രനൊപ്പം 7 സി.പി.ഐ(എം) പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കോടതി പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ എന്നീ വകുപ്പുകളനുസരിച്ചായിരുന്നു കേസെടുത്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




