നമ്പര്‍ പ്ലേറ്റ് മറച്ച് എഐ ക്യാമറയെ വെട്ടിച്ച് യാത്ര;ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

കോഴിക്കോട്: എഐ ക്യാമറയില്‍ പെടാതിരിക്കാനായി നമ്പര്‍ പ്ലേറ്റ് മറച്ച് മറച്ചുപിടിച്ച് യാത്ര ചെയ്ത വരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ആറു പേരുടെ ലൈസന്‍സാണ് കോഴിക്കോട് എംവിഡി സസ്‌പെന്‍ഡ് ചെയ്ത്. അമിത വേഗത, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍, കൂടുതല്‍ യാത്രക്കാര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തിയശേഷം വണ്ടി നമ്പര്‍ ക്യാമറയില്‍ പതിയാതിരിക്കാന്‍ കൈകൊണ്ട് മറച്ചു പിടിച്ചാണ് ഇവര്‍ യാത്ര ചെയ്തത്.നിരവധി തവണ നിയമലംഘനം നടത്തി നമ്പര്‍ പ്ലേറ്റ് മറച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

ഇത്തരത്തില്‍ നിയമലംഘനം നടത്തിയ കൂടുതല്‍ പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്‌.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top