കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

പരപ്പനങ്ങാടി :കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. 1.100 കിലോഗ്രാം കഞ്ചാവുമായി തിരൂരങ്ങാടി പെരുവള്ളൂര്‍ ദുര്‍ഗാപുരം സ്വദേശി എടപ്പരുത്തി വീട്ടില്‍ സുധീഷ് (36)ആണ് പിടിയിലായത്.വലിയ അളവില്‍ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വില്പന നടത്തി വരികയായിരുന്നു ഇയാള്‍. ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച എക്‌സ്സൈസ് സ്‌പെഷ്യല്‍ ഡ്രൈവിനോടാനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

തിരൂരങ്ങാടി എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, ,വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ഒ വി ദീപ്തി,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ കെ ശിഹാബുദ്ധീന്‍,ദിദിന്‍ എം എം,അരുണ്‍ പി, എക്‌സ്സൈസ് ഡ്രൈവര്‍ ഷണ്മുഖന്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് തിരൂര്‍ സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top