വനിതാവിഭാഗം വോളിബോളില്‍ അരിയല്ലൂര്‍ എംവി എച്ച്എസ്എസ് ജേതാക്കള്‍

തേഞ്ഞിപ്പലം; മലപ്പുറം ജില്ലാ ഒളിമ്പിക്‌സിന്റെ ഭാഗമായി നടന്ന വനിത വിഭാഗം വോളിബോളില്‍ എംവി എച്ച്എസ്എസ് അരിയല്ലൂര്‍ ജേതാക്കളായി. ഫൈനലില്‍ കൊളത്തൂര്‍ നാഷണല്‍ എച്ച്എസ്എസിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് കീഴടക്കി (25-11), (25-18). ്അപ്പോളോ വള്ളിക്കുന്നിനാണ് മൂന്നാം സ്ഥാനം.

പുരുഷ വിഭാഗത്തില്‍ കൊണ്ടോട്ടി ഇഎംഇഎ കോളേജ് നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് വിവിസി വലിയോറയെ കീഴടക്കി (26-24, 25-17, 25-23).

വിജയികള്‍ക്ക് വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബു പാലാട്ട് സമ്മാനം വിതരണംചെയ്തു.

Share news
error: Content is protected !!
Scroll to Top