മട്ടന്‍ കടായ്‌

മട്ടന്‍ കടായ്‌

മട്ടന്‍ – 300 ഗ്രാം
തക്കാളി – 3 എണ്ണം
ഇഞ്ചി പേസ്റ്റ്‌ – അര ടേബിള്‍ സ്‌പൂണ്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മട്ടന്‍ കടായ്‌

dsc04343-copyമട്ടന്‍ – 300 ഗ്രാം
തക്കാളി – 3 എണ്ണം
ഇഞ്ചി പേസ്റ്റ്‌ – അര ടേബിള്‍ സ്‌പൂണ്‍
വെളുത്തുള്ളി പേസ്റ്റ്‌ – അര ടേബിള്‍ സ്‌പൂണ്‍
ജീരകം – അര ടീസ്‌പൂണ്‍
പച്ചമുളക്‌ – 3 എണ്ണം
തൈര്‌ – കാല്‍കപ്പ്‌
ഗരം മസാല – 1 ടീസ്‌ പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്‌ പൂണ്‍
മുളകുപൊടി – 1 ടീസ്‌ പൂണ്‍
മല്ലിപ്പൊടി – 1 ടീസ്‌ പൂണ്‍
വയനയില – 2 എണ്ണം

ഉപ്പ്‌,ഓയില്‍,മല്ലിയില

തയ്യാറാക്കുന്ന വിധം:

മട്ടന്‍ ചെറുതായ്‌ മുറിച്ച്‌ കഴുകി വൃത്തിയാക്കുക. ഇത്‌ തൈര്‌, ഉപ്പ്‌, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ വയ്‌ക്കുക. പാനില്‍ എണ്ണ തിളപ്പിക്കുക. ഇതിലേക്ക്‌ പച്ചമുളകു ചേര്‍ത്ത്‌ ഫ്രൈ ചെയ്‌തെടുത്ത്‌ മാറ്റി വെയ്‌ക്കുക. ഇതെ എണ്ണയില്‍ ജീരകം പൊട്ടിക്കുക. വയനയില, സവാള പേസ്റ്റ്‌ എന്നിവ ചേര്‍ത്തിളക്കണം. ഇതിനുശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകള്‍ ചേര്‍ത്തിളക്കി വഴറ്റുക ഇതിലേക്ക്‌ തക്കാളി ചേര്‍ത്ത്‌ വഴറ്റുക.

ഇതിലേക്ക്‌ മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക. പാകത്തിന്‌ ഉപ്പും ചേര്‍ക്കാം. പിന്നീട്‌ മട്ടന്‍ കഷ്‌ണങ്ങള്‍ ഇതിലേക്ക്‌ ചേര്‍ത്തിളക്കുക. ഇത്‌ അടച്ചുവെച്ച്‌ വേവിക്കണം. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം. പ്രഷര്‍ കുക്കറിലാണെങ്കില്‍ 4-5 വിസിലുകള്‍ വരും വരെ വേവിക്കണം. വെന്തു വെള്ളം വറ്റിയാല്‍ വാങ്ങി വച്ച്‌ മല്ലിയില, വറുത്തു വച്ച മുളക്‌ എന്നിവ ചേര്‍ത്ത്‌ അലങ്കരിച്ച്‌ ഉപയോഗിക്കാം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •