Section

malabari-logo-mobile

മഹീന്ദ്ര ഗസ്റ്റോ

HIGHLIGHTS : സ്‌കൂട്ടര്‍ വിപണിയില്‍ വെന്നിക്കൊടി പാറിക്കാനായി പ്രീമിയം ഫീച്ചേഴ്‌സുമായി മഹീന്ദ്ര ഗസ്റ്റോ ഗിയര്‍ലെസ്‌ സ്‌കൂട്ടര്‍ കേരള വിപണിയിലിറക്കി.

mahindra_gusto_main_image_640x480സ്‌കൂട്ടര്‍ വിപണിയില്‍ വെന്നിക്കൊടി പാറിക്കാനായി പ്രീമിയം ഫീച്ചേഴ്‌സുമായി മഹീന്ദ്ര ഗസ്റ്റോ ഗിയര്‍ലെസ്‌ സ്‌കൂട്ടര്‍ കേരള വിപണിയിലിറക്കി. ഗസ്റ്റോയുടെ ഡി എക്‌സ്‌, വി എക്‌സ്‌ എന്നീ വകഭേദങ്ങളാണ്‌ വിപണിയിലിറക്കിയിരിക്കുന്നത്‌. 49,100, 51,000 രൂപയാണ്‌ യഥാക്രമം ഇവയുടെ കൊച്ചി എക്‌സ്‌ഷോറൂം വില. ഇറ്റാലിയന്‍ സ്‌റ്റൈലിങ്ങുള്ള ഗസറ്റോയ്‌ക്ക്‌ എല്‍ഇഡി പൈലറ്റ്‌ ലാംപുകള്‍, റിമോട്ട്‌ ഫ്‌ളിപ്പ്‌ കീ, ഫൈന്‍ഡ്‌ മീ ലാംപ്‌, സീറ്റിന്റെ ഉയരം ക്രമീകരിക്കാനുള്ള സൗകര്യം, പ്രത്യേകതരം സീറ്റ്‌ ലോക്ക്‌ എന്നീ പുതുമകളുമുണ്ട്‌.

മറ്റാരു പ്രത്യകത എന്നത്‌ ഗസ്റ്റോയുടെ 12 ഇഞ്ച്‌ വലുപ്പമുള്ള ടയറുകള്‍ ഉയര്‍ന്ന വേഗത്തിലുള്ള യാത്രയിലും കൂടുതല്‍ സ്ഥിരത നല്‍കുന്നു എന്നതാണ്‌. ഇതിനു പുറമെ ഗട്ടറുളുടെ ആഘാതം പരമാവധി കുറയ്‌ക്കാനായി ടെലിസ്‌കോപ്പിക്‌ സസ്‌പെന്‍ഷനാണ്‌ മുന്‍ചക്രത്തിനു നല്‍കിയിരിക്ക്‌ുന്നത്‌. കിക്‌ സ്റ്റാര്‍ട്ട്‌ വേണ്ടി വന്നാലും വണ്ടിയില്‍ നിന്ന്‌ ഇറങ്ങാതെ അത്‌ സാധ്യമാണ്‌. ഫുട്‌ പെഗിനു തൊട്ടുതാഴത്തായി കിക്‌ ലിവര്‍ നല്‍കിയിട്ടുള്ളതിനാല്‍ ബൈക്കിലിരിക്കുന്നതിന്‌ സമാനമായി സീറ്റിലിരുന്നുകൊണ്ടുതന്നെ കിക്‌ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ കഴിയും. 165 മിമീ ആണ്‌ ഗസ്റ്റോയുടെ ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌.Mahindra-Gusto-2

sameeksha-malabarinews

ഗസ്റ്റോയുടെ അലുമിനിയം നിര്‍മിത 109 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക്‌ എന്‍ജിന്‌ എട്ട്‌ ബിഎച്ച്‌പിയാണ്‌ കരുത്ത്‌ നല്‍കുന്നത്‌. ഇതിനു പുറമെ പരമാവധി ടോര്‍ക്ക്‌ 7500 ആര്‍പിഎമ്മില്‍ 8.5 എന്‍ എം മണിക്കൂറില്‍ 60 കിമി വേഗമെടുക്കാന്‍ 10.3 സെക്കന്‍ഡ്‌ മതിയെന്ന്‌ കമ്പനി അവകാശപ്പെടുന്നു. ലിറ്ററിന്‌ 63 കിമി ആണ്‌ എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്‌. റിമോര്‍ട്ട്‌ ഫ്‌ളിപ്‌ കീ, ഫൈന്‍ഡ്‌ മീ ലൈറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഗസറ്റോയുടെ മുന്തിയ വകഭേദമായ വിഎക്‌സിനുണ്ട്‌.

കേരളത്തിലെ നിരത്തുകള്‍ക്ക്‌ ഏറെ ചേരുന്ന തരത്തില്‍ രൂപ കല്‌പ്പന ചെയ്‌തിരിക്കുന്ന ഈ പുത്തന്‍ ഗസ്റ്റോ വിപണി കീഴടക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്‌ കമ്പനി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!