Section

malabari-logo-mobile

ആശാറാം ബാപ്പു കേസ്‌; സാക്ഷി വെടിയേറ്റു മരിച്ചു.

HIGHLIGHTS : ദില്ലി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുനെതിരായ സൂറത്ത്‌ ബലാത്സംഗ കേസിലെ സാക്ഷിയെ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തഞ്ചുകാരനായ അഖില്‍ ഗുപ്...

asaramദില്ലി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുനെതിരായ സൂറത്ത്‌ ബലാത്സംഗ കേസിലെ സാക്ഷിയെ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തഞ്ചുകാരനായ അഖില്‍ ഗുപ്‌തയെന്നയാണ്‌ വീട്ടിലേക്കുള്ള വഴിയില്‍ അജ്ഞാതരുടെ വെടിയേറ്റ്‌ മരിച്ചത്‌. ആശാറാം ബാപ്പുവിനെതിരായ കേസിലെ സാക്ഷികളില്‍ വധിക്കപ്പെടുന്ന രണ്ടാമത്തെയാളാണ്‌ അഖില്‍ ഗുപ്‌ത. നേരത്തെ ആശാറാം ബാപ്പുവിന്റെ സഹായിയും കേസില്‍ സാക്ഷിയുമായിരുന്ന അമൃത്‌ പ്രജാപതിയെ കഴിഞ്ഞ ജൂണില്‍ ഗുജറാത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

അഖില്‍ ഗുപ്‌ത ആശാറാം ബാപ്പുവിന്റെ സഹായിയും പാചകക്കാരനുമായി ജോലി ചെയ്‌തിരുന്നു. ഇക്കാലയളവില്‍ നടന്നിരുന്ന സൂറത്ത്‌ ബലാത്സംഗ കേസിലാണ്‌ ഇദേഹം മൊഴി നല്‍കിയത്‌.

sameeksha-malabarinews

സൂറത്തിലെ രണ്ട്‌ സഹോദരിമാരെ ആശാറാം ബാപ്പുവും മകനും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തു എന്നാണ്‌ കേസ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!