പ്രവാസികള്‍ക്ക്‌ ഇ-വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കും; കേന്ദ്രം

download (1)ദില്ലി: പ്രവാസികളുടെ വോട്ടവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ നിലപാട്‌ അറിയിച്ചു. പ്രവാസികള്‍ക്ക്‌ ഇ വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കാമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട്‌ അറിയച്ചു.

പ്രവാസികള്‍ക്ക്‌ ഇ വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കണമെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലപാട്‌ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന്‌ കേന്ദ്രത്തോട്‌ കോടതി നിര്‍ദേശിച്ചു.

പ്രവാസി വോട്ട്‌ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി നേരത്തെ ആരാഞ്ഞിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷനും സര്‍ക്കാരും ഇലക്ട്രോണിക്‌ വോട്ട്‌ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ ഏകദേശ ധാരണയിലെത്തിയ സാഹചര്യത്തിലാണ്‌ ഇ വോട്ടിംഗിന്‌ അനുകൂലമായ നിലപാടായിരിക്കും സുപ്രീംകോടതിയെ അറിയിക്കുകയെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അടുത്ത ബജറ്റ്‌ സമ്മേളനത്തില്‍ ഇത്‌ സംബന്ധിച്ച്‌ നിയമഭേദഗതി കൊണ്ടുവരാനാണ്‌ കേന്ദ്രസര്‍ക്കാര്‍ പദ്ധതി.

Share news
error: Content is protected !!
Scroll to Top