ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം മലപ്പുറത്ത്‌

varadamrtha chayithanyaമലപ്പുറം: ഹിന്ദുഐക്യവേദി 12-ാം സംസ്ഥാന സമ്മേളനം ഏപ്രില്‍ മൂന്ന്‌, നാല്‌. അഞ്ച്‌ തീയതികളില്‍ മലപ്പുറത്ത്‌ നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. മലപ്പുറം പ്രശാന്ത്‌ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മഞ്ചേരി അമൃതാനന്ദമയി ആശ്രമം മഠാധിപതി സ്വാമിനി വരാദാമൃത ചൈതന്യ ഉദ്‌ഘാടനം ചെയ്‌തു. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. രാമനാന്ദശ്രമം മഠാധിപതി സ്വാമി ഡോ.ധര്‍മാനന്ദ, ആര്‍എസ്‌എസ്‌ വിഭാഗ്‌ സംഘചാലക്‌ കെ.ചാരു, വിഭാഗ്‌ കാര്യവാഹ്‌ ദാമോധരന്‍, തിരൂര്‍ ജില്ലാ സംഘചാലക്‌ കൃഷ്‌ണന്‍ മാസ്റ്റര്‍ ഹിന്ദുആക്യവേദി സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top