Section

malabari-logo-mobile

പോടിക്കാറ്റും മഞ്ഞു;ദോഹയില്‍ 2600 കുട്ടികള്‍ ചികിത്സ തേടി

HIGHLIGHTS : ദോഹ: പൊടിക്കാറ്റും തണുപ്പും തുടരുന്നതിനാല്‍ കുട്ടികളുമായി പുറത്തുപോകുന്നത് ഏറെ ശ്രദ്ധിച്ചു വേണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍

qatarദോഹ: പൊടിക്കാറ്റും തണുപ്പും തുടരുന്നതിനാല്‍ കുട്ടികളുമായി പുറത്തുപോകുന്നത് ഏറെ ശ്രദ്ധിച്ചു വേണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനകം കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രികളില്‍ 2600ലേറെ കുട്ടികളെയാണ് ചികിത്സയ്ക്ക് വിധേയമാക്കിയതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പീഡിയാട്രിക്ക് എമര്‍ജന്‍സി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ അംരി പറഞ്ഞതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികളുമായി പുറത്തേക്ക് പോകുമ്പോള്‍ അവരുടെ വായയും മൂക്കും മറക്കണമെന്നും ഇത് ശ്വാസകോശത്തിലേക്ക് പൊടി കടക്കാതിരിക്കാന്‍ സഹായിക്കുമെന്നും ഡോ. മുഹമ്മദ് അല്‍ അംരി പറഞ്ഞു. ഇതുപോലുള്ള കാലാവസ്ഥകളില്‍ വാതിലുകളും ജനലുകളും അടച്ചിടണമെന്നും കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കണമെന്നും നിര്‍ജ്ജലീകരണം തടയാന്‍ എപ്പോഴും വെള്ളം കരുതണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!