കെന്‍ഷിന്‍ ക്യാമ്പയില്‍ ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ‘കെന്‍ഷിന്‍’ (സമര്‍പ്പണം) എന്ന പേരില്‍ ആരംഭിക്കുന്ന 3 വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം നടന്നു. ലോഗോ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി പി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു ചെയ്തു.

2020 ജനുവരി മുതല്‍ 2023 ജനുവരി വരെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിന്റെ ഭാഗമായി ഡിവിഷന്‍, മേഖലാ, മുന്‍സിപ്പല്‍ തലങ്ങളിലായി പാര്‍ട്ടി പഠന ക്യാമ്പുകള്‍, റാലികള്‍, സമ്മേളനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ആരോഗ്യ, കലാ-കായിക മേഖലകളിലായ്ി വിവിധ പരിപാടികള്‍ നടക്കും.

ചടങ്ങില്‍ മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി, വി എ .കബീര്‍, നവാസ് ചിറമംഗലം, കെ പി നൗഷാദ്, അസ്‌കര്‍ ഈപാട്ടില്‍, എംവി നൗഷാദ്, സുബൈര്‍ മാസ്റ്റര്‍, റഫീഖ് ഉള്ളണം, നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top