Section

malabari-logo-mobile

ഏക സിവില്‍ കോഡ്; സിപിഐഎം സെമിനാറില്‍ മുസ്ലിംലീഗ് പങ്കെടുക്കില്ല

HIGHLIGHTS : Muslim League will not participate in the seminar organized by CPIM against single civil code.

കോഴിക്കോട്: ഏക സിവില്‍കോഡിനെതിരായി സിപിഐഎം സംഘടിപ്പിച്ച സെമിനാറില്‍ മുസ്ലിംലീഗ് പങ്കെടുക്കില്ല. യുഡിഎഫില്‍ നിന്ന് ലീഗിനെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ യുഡിഎഫിലെ ഏറ്റവും പ്രധാന ഘടക കക്ഷിയായ ലീഗിന് സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാണക്കാട് വെച്ച് ഇന്ന് നടന്ന മുസ്ലീം ലീഗിന്റെ നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

ഏക സിവില്‍ കോഡ് എല്ലാ സമുദായത്തെയും ബാധിക്കുന്ന ഒരു ദേശീയ വിഷയമാണ് ഇത് പാര്‍ലമെന്റില്‍ പാസാക്കാന്‍ പാടില്ലെന്നാണ് മുസ്ലിംലീഗിന്റെ തീരുമാനമെന്നും രണ്ട് ദിവസം മുന്‍പ് മുസ്ലിം സംഘടനകളുടെ യോഗം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്തിരുന്നെന്നും ഇതൊരു മുസ്ലിം സമുദായത്തിന്റെ വിഷയമായി കാണരുതെന്നാണ് അന്ന് തീരുമാനിച്ചത്. അതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എല്ലാ സംഘടനകളുടെയും പിന്തുണ വേണമെന്നാണ് തീരുമാനിച്ചതെന്നും സിവില്‍ കോഡില്‍ പലരും സെമിനാറുകളും മറ്റും നടത്തുമെന്നും അതില്‍ മസ്ലിം സംഘടനകള്‍ക്ക് പോകാം പോകാതിരിക്കാമെന്നുമാണ് അന്ന് തീരുമാനിച്ചത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ സെമിനാറുകള്‍ നടത്താന്‍ അവകാശമുണ്ട് അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനും അവകാശുമുണ്ട് ഇവിടെ മുസ്ലിംലീഗ് യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയാണ്.ഏക സിവില്‍ കോഡ് വിഷയത്തില്‍ രാജ്യത്ത് ശക്തമായി പ്രതികരിക്കാന്‍ സാധിക്കുക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണെന്ന് നമുക്കറിയാം അവരുടെ നേതൃത്വത്തിനാണ് ഇതിന് ശക്തി നല്‍കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ ലീഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയൊള്ളു. പ്രത്യേകിച്ച് ഇപ്പോള്‍ സിപിഐഎം വിളിച്ചത് ലീഗിനെ മാത്രമാണ്. യുഡിഎഫിന്റെ മറ്റ് ഘടകകക്ഷികളെ ക്ഷണിച്ചിട്ടില്ല .ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിന്റെ ഏറ്റവും പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ മുസ്ലിം ലീഗിന് ഈ സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!