Section

malabari-logo-mobile

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലിംലീഗ്

HIGHLIGHTS : Muslim League opposes raising the age of marriage for girls to 21

ദില്ലി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ മുസ്ലിംലീഗ്. ഇത് മുസ്ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണെന്നും മുസ്ലിംലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

‘വിവാഹം കഴിക്കാതെ തന്നെ കൂടെ ജീവിക്കുന്നതിന് സാധൂകരണം നല്‍കുന്ന രാജ്യമാണ് ഇത്. അങ്ങനെയൊരു സമയത്ത് ഇത്തരത്തിലൊരു അജണ്ടയുമായി വരുന്നതിന് എന്തെങ്കിലും ലോജിക്ക് ഉണ്ടോ’ എന്നു ഇ ടി മുഹമ്മദ് ബഷീര്‍ ചോദിച്ചു.
എന്നാല്‍ ലിവിംഗ് ടുഗെദറിനെ അനുകൂലിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

വിവാഹപ്രായം കൂട്ടുന്നതോടെ പഠനം കൂടുമെന്ന് പറയുന്നുണ്ട് എന്നാല്‍ അതൊന്നും യുക്തിഭദ്രമല്ലെന്നും നമ്മുടെ നാട്ടില്‍ വിവാഹം കഴിഞ്ഞിട്ടും എത്രയോ കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. കൂടാതെ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹപ്രായം 18 ആണെന്നും അദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!