Section

malabari-logo-mobile

കോണ്‍ഗ്രസ് നേതൃത്വത്തിനെ സമ്മര്‍ദ്ധത്തിലാക്കി ശശി തരൂര്‍ പിണറായി വിജയന്റെയൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു

HIGHLIGHTS : 'മധുരിച്ചിട്ട് തള്ളാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ''

തിരുവനന്തപുരം വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചുകൊണ്ട് ശശിതരൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പോസ്റ്റിനൊപ്പം പിണറായി വിജയനും ശശിതരൂരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ കലാപക്കൊടി ഉയരുന്നത് മനസ്സിലാക്കി തന്നെയാണ് ശശി തരൂര്‍ ഈ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം.

കെറെയില്‍ വിഷയത്തില്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരിക്കുകയും കഴിഞ്ഞ ദിവസം പിണറായി വിജയനെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതോടെ കോണ്‍ഗ്രസിനകത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് ശശി തരൂരിനെ അറിയിക്കാനൊരുങ്ങവെയാണ് ശശി തരൂര്‍ വീണ്ടും വെടി പൊട്ടിച്ചിരിക്കുന്നത്.

sameeksha-malabarinews

‘കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായുള്ള ചര്‍ച്ച ആസ്വാദ്യകരമായിരുന്നു. ചില സാഹചര്യങ്ങളില്‍ വളര്‍ച്ച കൈവരിക്കുന്നതിന് രാഷ്ട്രീയ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തേണ്ടതുണ്ട്,’ എന്നാണ് പിണറായിയൊടപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹമെഴുതിയത്.

വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘാടന വേളയില്‍ തരൂര്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പിണറായിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് പത്ത് മിനിറ്റിനുള്ളില്‍ രമേശ് ചെന്നിത്തലയും വിഡി സതീശനുമായും സംസാരിക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി ശശിതരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തരൂര്‍ എഴുത്തകാരനും , അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയുമൊക്കെയായിരിക്കും എന്നാല്‍ അച്ചടക്കം പാലിക്കണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ കമന്റ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!