Section

malabari-logo-mobile

മുഈന്‍അലി തങ്ങള്‍ക്ക് വീഴ്ച പറ്റി,നടപടിയില്ല ; റാഫി പുതിയകടവത്തിനെ സസ്‌പെന്റ് ചെയ്തു

HIGHLIGHTS : പാണക്കാട് കുടുംബം ഇടപെട്ടു; മുഈന്‍അലി തങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

മലപ്പുറം:  മുഈന്‍ അലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് കുഞ്ഞാലി
ക്കുട്ടിക്കെതിരെ സംസാരിച്ച
തീരുമാനം അനുചിതമായെന്ന് മുസ്ലീം ലീഗ് ഉന്നതാധികരസമിതി . മുഈന്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും നടപടി ഹൈദരലി ശിഹാബ് തങ്ങളോട് ആലോചിച്ച് പ്രഖ്യാപിക്കുമെന്നും സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മുഈന്‍ ശിഹാബ് തങ്ങളെ തെറിവിളിച്ച മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവത്തിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തായും അറിയിച്ചു.

മുഈന്‍ അലി തങ്ങളുടെ നടപടി പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി.

sameeksha-malabarinews

ചന്ദ്രിക ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ഇടി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ചന്ദ്രികയുടെ പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ നേതൃത്വം ചര്‍ച്ച ചെയ്തില്ലെന്നും ബഷീര്‍ വ്യക്തമാക്കി.

 

ഉന്നതാധികാര സമിതിയില്‍ പാണക്കാട് കുടുംബം മുഈന്‍ അലി ശിഹാബ് തങ്ങളെ പിന്തുണച്ച് രംഗത്തെത്തി കടുത്ത നടപടി പാടില്ലെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചന്നാണ് റിപ്പോര്‍ട്ട്. എംകെ മുനീറും, വഹാബും നടപടിയല്ല സമവായമാണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!