ലീഗ് കണ്‍വെന്‍ഷനിടയിലെ സംഘര്‍ഷം; 7 പേര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് : മുസ്ലീം ലീഗിന്റെ കണ്ണൂര്‍ ലോകസഭാമണ്ഡലം കണ്‍വെന്‍ഷനിടയില്‍ സംഘര്‍ഷമുണ്ടായ സംഭവത്തെ തുടര്‍ന്ന് 7 പേര്‍ക്ക് സസ്‌പെന്‍ഷന്‍.

league conventionകോഴിക്കോട് : മുസ്ലീം ലീഗിന്റെ കണ്ണൂര്‍ ലോകസഭാമണ്ഡലം കണ്‍വെന്‍ഷനിടയില്‍ സംഘര്‍ഷമുണ്ടായ സംഭവത്തെ തുടര്‍ന്ന് 7 പേര്‍ക്ക് സസ്‌പെന്‍ഷന്‍. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ മൂസാകുട്ടി ഉള്‍പ്പെടെ ആലക്കോട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തില്‍ അനേ്വഷണം നടത്തിയതിന് ശേഷം പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കും.

കണ്ണൂര്‍ ലോകസഭാമണ്ഡലം കണ്‍വെന്‍ഷനില്‍ പോലീസ് ഉദേ്യാഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീം ലീഗിന്റെ കണ്ണൂര്‍ ലോകസഭാ മണ്ഡലം കണ്‍വെന്‍ഷനില്‍ സംഘര്‍ഷം ഉണ്ടായത്. മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഇ അഹമ്മദ് സംസാരിക്കാന്‍ എഴുന്നേറ്റപ്പോളാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കള്ളകേസില്‍ കുടുക്കുകയും ചെയ്യുന്ന കണ്ണൂര്‍ ആലക്കോട് സിഐയെ മാറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി വേദിക്ക് മുന്നിലെത്തിയത്.