Section

malabari-logo-mobile

താനാളൂരില്‍ സംഘര്‍ഷം മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു; മലബാറി ന്യൂസിന്റെ ക്യാമറയും, ലാപ്‌ടോപ്പും തകര്‍ത്തു

HIGHLIGHTS : താനൂര്‍: താനാളൂര്‍ ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാനിരിക്കെ ലീഗ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക...

tanur 11 copyതാനൂര്‍: താനാളൂര്‍ ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാനിരിക്കെ ലീഗ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമിച്ചു. മലബാറി ന്യുസിന്റെ ക്യാമറാമാനും, റിപ്പോര്‍ട്ടറുമായ ഷൈന്‍ താനൂര്‍,  കേരള കൗമുദി ലേഖകന്‍ അക്ബര്‍ എന്നിവരെയാണ് ആക്രമി സംഘം ആക്രമിച്ചത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ലാപ്‌ടോപ്പും, ക്യാമറയും അടിച്ചു തകര്‍ത്തു.

സിഐമാരടക്കമുള്ള പോലീസുകാര്‍ക്ക് മുമ്പില്‍ വെച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. ഇതേ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പോലീസ് ഉദേ്യാഗസ്ഥരോട് ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവത്തില്‍ ഇടപ്പെട്ടത്. സ്ഥലത്ത് സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല.

sameeksha-malabarinews

media persons attacked by mob of youth league activity

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!