കോഴിക്കോട് വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് മഹാറാലി ആരംഭിച്ചു

HIGHLIGHTS : Muslim League begins rally against Kozhikode Waqf Act amendment

malabarinews

കോഴിക്കോട് വഖഫ് നിയമ ഭേദഗതിക്കെതിരെ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാറാലി ആരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

sameeksha

പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്‌സഭാംഗവുമായ അമരീന്ദര്‍ സിങ് രാജാ വാറിങ് മുഖ്യാതിഥിതിയായിരിക്കും. കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ഭൈര ഗൗഡ, തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദന്‍സാരി അനസൂയ സീതാക്ക, മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ.കെ.എം.ഖാദര്‍ മൊയ്തീന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!