Section

malabari-logo-mobile

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം; മതസംഘടനകള്‍ക്കെതിരെ ആര്യാടന്‍ കക്ഷിചേരും

HIGHLIGHTS : തിരു: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടനകള്‍ സുപ്രീം കോടതിയില്‍ പോവുകയാണെങ്കില്‍

ministerതിരു: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടനകള്‍ സുപ്രീം കോടതിയില്‍ പോവുകയാണെങ്കില്‍ കേസില്‍ കക്ഷി ചേരുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. ഈ വിഷയത്തില്‍ മുസ്ലീം ലീഗിന് അഭിപ്രായ ഐക്യ മില്ലെന്നും ആര്യാടന്‍ പറഞ്ഞു.

മുസ്ലീം പെണ്‍കുട്ടികളുളെ വിവാഹപ്രായം കുറക്കരുതെന്ന ആവശ്യവുമായി ആര്യാടന്‍ നേരത്ത തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിന് എതിരാണ് മുസ്ലീം സംഘടനകളുടെ ഈ വാദമെന്നും ആര്യാടന്‍ പറഞ്ഞു.

sameeksha-malabarinews

അതേ സമയം ഈ വിഷയത്തില്‍ മുസ്ലീം സംഘടനകളുടെ നിലപാടിനെ ലീഗ് അംഗീകരിക്കില്ലെന്നും ലീഗിന്റെ നേതാക്കള്‍ കൂടിചേര്‍ന്നു കൊണ്ടാണ് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച നിയമം പാസാക്കിയിട്ടുള്ളതെന്നും ആര്യാടന്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!