സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

മൈസൂര്‍ : ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിടിയിലായ മലയാളികള്‍ കോഴിക്കോട്, മലപ്പുറം സ്വദേശികളാണ്.

ലോഡ്ജില്‍ അനാശാസ്യം നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

കേരളത്തില്‍ നിന്ന് എത്തുന്നവരാണ് ലോഡ്ജിലെ സ്ഥിരം ഇടപാടുകാര്‍. .വളരെ പരസ്യമായാണ് ഇവിടെ പെണ്‍വാണിഭം നടത്തുന്നത്‌

നിരവധി കന്നഡ സീരിയലുകളില്‍ അഭിനയിച്ച നടിയാണ് പിടിയിലായിട്ടുള്ളത്. അതേ സമയം പോലീസ് ഇവരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി.

 

Share news
error: Content is protected !!
Scroll to Top