Section

malabari-logo-mobile

പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാം;ഡല്‍ഹി ഹൈക്കോടതി

HIGHLIGHTS : Menstruating Muslim girls can get married even if they are underage; Delhi High Court

ദില്ലി: പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിലും മുസ്ലിം വ്യക്തിനിയമ പ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക്
വിവാഹം കഴിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹിതരാകുന്നതിന് രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ലെന്നും ഇത്തരത്തില്‍ നടക്കുന്ന വിവാഹങ്ങിളിലെ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

വിവാഹശേഷം ഭര്‍ത്താവുമായുള്ള ലൈംഗിബന്ധത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജസ്മീത് സിങ്ങിന്റേതാണ് ഉത്തരവ്.

sameeksha-malabarinews

ബിഹാറില്‍ വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഈ ഉത്തരവ്. ഈ വര്‍ഷം ആദ്യമാണ് ഇവരുടെ വിവാഹം നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!