ഓണത്തിന് അത്തപ്പൂക്കളം, തിരുവാതിര മത്സരം

തിരുവനന്തപുരം:ടൂറിസം വകുപ്പ് നടത്തുന്ന ഓണഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 6ന് തിരുവാതിര മത്സരവും 7ന് അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കുന്നു. തിരുവാതിര മത്സരത്തില്‍ ആദ്യത്തെ മൂന്നു വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ സമ്മാനമുണ്ട്. അത്തപ്പൂക്കള മത്സരത്തില്‍ 20,000, 15,000, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും തിരുവാതിര മത്സരത്തില്‍ പ്രോത്സാഹന സമ്മാനമായി 3,000 രൂപ വീതവും അത്തപ്പൂക്കള മത്സരത്തില്‍ 2,000 രൂപ വീതവും നല്‍കും. അത്തപ്പൂക്കള മത്സരത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് 20,000, 15,000, 10,000 രൂപ എന്നിങ്ങനെ ക്യാഷ് െ്രെപസും പ്രോത്സാഹനമായി 2,000 രൂപ വീതവും സമ്മാനം നല്‍കും.

കലാ സാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍/കലാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബുകള്‍ തുടങ്ങിയവയ്ക്ക് പങ്കെടുക്കാം.

ആഗസ്റ്റ് 30 വരെ മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8848077834, 9447654612

Share news
error: Content is protected !!
Scroll to Top