സംഗീത സംവിധായകന്‍ ജോണ്‍ പി.വര്‍ക്കി അന്തരിച്ചു

തൃശൂര്‍:സംഗീത സംവിധായകനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ജോണ്‍ പി.വര്‍ക്കി(52)അന്തരിച്ചു. ഇന്നലെ വൈകീട്ട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

കമ്മട്ടിപ്പാടം, നെയ്ത്തുകാരന്‍, ഈട,ഒളിപ്പോര് തുടങ്ങി അമ്പതോളം മലയാള സിനിമള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കൂടാതെ തെലുങ്ക് ,കന്നട,ഹിന്ദി ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. അവിയല്‍ എന്ന റോക്ക് ബാന്‍ഡിനുവേണ്ടി ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതോടെയാണ് ജോണ്‍ വര്‍ക്കി യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായത്.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടെയും വെറോനിക്കയുടെയും മകനാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top