
തയ്യാറാക്കിയത്: ശെരീഫ
ആവശ്യമായ ചേരുവകൾ:-
ഉഴുന്ന് – ഒരു കപ്പ്
ചെറുപയര്‍പരിപ്പ് – ഒരു കപ്പ്
അരിപ്പൊടി വറുത്ത് ഇടഞ്ഞത് – നാല് കപ്പ്
തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
വെളുത്തുള്ളി – 10 അല്ലി
ചുവന്നുള്ളി – 8 എണ്ണം
വെണ്ണ – ഒരു വലിയ സ്പൂണ്‍
പഞ്ചസാര- ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
ജീരകം – ഒരു ചെറിയ സ്പൂണ്‍
കറുത്ത എള്ള് – ഒരു വലിയ സ്പൂണ്‍
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:-
. ഉഴുന്നും ചെറുപയര്‍ പരിപ്പും കഴുകി അല്‍പനേരം കുതിര്‍ത്ത ശേഷം അരക്കപ്പ് വെള്ളം ഒഴിച്ചു വേവിക്കുക. ചൂടാറിയ ശേഷം നന്നായി അരയ്ക്കണം.
അരിപ്പൊടിയില്‍ തേങ്ങ ചുരണ്ടിയത്, വെളുത്തുള്ളി,
ചുവന്നുള്ളി എന്നിവ നന്നായി അരച്ചതും ഉഴുന്നുപരിപ്പു മിശ്രിതവും ചേര്‍ത്തു നല്ല മയത്തില്‍ കുഴയ്ക്കുക. വെണ്ണയും പഞ്ചസാരയും ഉപ്പും ചേര്‍ത്തു വീണ്ടും കുഴച്ച് അല്‍പ സമയം വയ്ക്കുക.
. ഇതില്‍ കറുത്ത എള്ളും ജീരകവും ചേര്‍ത്തു കുഴച്ചു സേവനാഴിയില്‍ മുറുക്കിന്റെ അച്ചിട്ട ശേഷം എണ്ണയിലേക്കു പിഴിയുക. അധികം മൂത്തു പോവാതെ കരുകരുപ്പോടെ വറുത്തു കോരാം.




