Section

malabari-logo-mobile

ഹോട്ടലുടമയുടെ കൊലപാതകം; ആരെയും കൊന്നിട്ടില്ലെന്ന് ഫര്‍ഹാന ; തിരൂരിലും ചെര്‍പ്പുളശ്ശേരിയിലും തെളിവെടുപ്പ് നടത്തി

HIGHLIGHTS : Murder of the hotelier; Farhana has not killed anyone; Evidence collection was conducted in Tirur and Cherpulassery

കോഴിക്കോട്: ഹോട്ടലുടമയുടെ കൊലപാതകത്തില്‍ താന്‍ നിരപരാധിയെന്ന് ഫര്‍ഹാന. കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്നാണ്. കൃത്യം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നു എന്നും എന്നാല്‍ ഹണി ട്രാപ്പായിരുന്നില്ലെന്നും ഫര്‍ഹാന പറഞ്ഞു. ചെര്‍പ്പുളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഫര്‍ഹാനയുടെ പ്രതികരണം.

ഷിബിലിയും സിദ്ധീഖും തമ്മില്‍ തര്‍ക്കമുണ്ടായി. താന്‍ ആരേയും കൊന്നിട്ടില്ല. ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്. തര്‍ക്കം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നു. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണ്. സിദ്ധീഖിന്‌റെ കയ്യില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഇത് ഷിബിലിയുടെ പ്ലാന്‍ ആയിരുന്നുവെന്നും ഫര്‍ഹാന പറഞ്ഞു.

sameeksha-malabarinews

അതേസമയം, ചെറുതുരുത്തിയിലെ തെളിവെടുപ്പില്‍ കിണറ്റില്‍ നിന്നും സിദ്ധിഖിന്റെ ഒരു ചെക്ക് ബുക്കും എടിഎം കാര്‍ഡും കണ്ടെത്തി. ഷിബിലിയാണ് വെള്ളമില്ലാത്ത കിണറ്റിലേക്ക് ഇവ വലിച്ചെറിഞ്ഞിരുന്നത്.

നേരത്തെ തിരൂര്‍ കോടതി ഷിബിലിയെയും ഫര്‍ഹാനയെയും അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍, പ്രതികള്‍ സാമഗ്രികള്‍ വാങ്ങിയ കോഴിക്കോട്ടെ കടകള്‍, മൃതദേഹം കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ പാലക്കാട് അട്ടപ്പാടിയിലെ ചുരം എന്നിവിടങ്ങളിലാണ് ഇനി പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകേണ്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!