നാട്ടുവൈദ്യന്റെ കൊലപാതകം: മൃതദേഹം വെട്ടി നുറുക്കിയ പലകെയെടുത്ത പുളിമരക്കുറ്റി കണ്ടെത്തി

മലപ്പുറം നിലമ്പൂരില്‍ മൈസൂരു സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പലകയുടെ കുറ്റി കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്.
മുഖ്യപ്രതി ഷൈബിനെ അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. നിലമ്പൂര്‍ റയില്‍വെ സ്റ്റേഷന് സമീപം രാധാകൃഷ്ണന്‍ നായര്‍ എന്ന ഉണ്ണിയുടെ വീട്ടുവളപ്പിലെ പുളിമരത്തിന്റെ കുറ്റിയാണ് പൊലീസ് കണ്ടെത്തിയത്.

മരം വ്യാപാരിയായ പറമ്പാടന്‍ ഉമ്മറില്‍ നിന്നാണ് സാബാ ശരീഫിന്റെ മൃതദേഹം വെട്ടി നുറുക്കാന്‍ പ്രതി നൗഷാദ് ഒന്നര മീറ്റര്‍ നീളമുള്ള മരക്കഷ്ണം വാങ്ങിയത്. മീന്‍ വെട്ടിനുറുക്കാന്‍ വേണ്ടിയാണെന്നാണു പറഞ്ഞത്. വെട്ടി നുറുക്കാന്‍ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരക്കഷ്ണം തിരഞ്ഞെടുത്തതെന്ന് നൗഷാദ് പൊലീസിന് മൊഴി നല്‍കി. പൊലീസ് കണ്ടെത്തിയ പുളിമര കുറ്റിയില്‍ നിന്നുള്ള കഷ്ണം തന്നെയാണ് വാങ്ങിയതെന്ന് തെളിവെടുപ്പിനിടെ പ്രതി സമ്മതിച്ചു.

നൗഷാദിന് മരക്കഷ്ണം വിറ്റതായി മര വ്യാപാരി ഉമ്മറും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ സി ഐ പി വിഷ്ണു, എസ് ഐമാരായ കെ ബഷീര്‍, നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റയില്‍വെ സ്റ്റേഷന് സമീപമുള്ള വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top