തിരൂര്‍ നഗരത്തില്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദമിനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി മുബാറക് എന്ന അണ്ണന്‍ ബാബുവിനെയാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടത്തിന്റെ വരാന്തയിലാണ് ആദമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ചുറ്റും രക്തം തളം കെട്ടി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
തിരൂരില്‍ കൂലി പണി ചെയ്ത് വരുന്ന പ്രതി നേരത്തെ ആദമുമായി വാക്കേറ്റമുണ്ടായിരുന്നു. കൊലപാതകത്തിന്റെ തലേന്ന് രാത്രിയിലും ഇരുവരും വാക്കേറ്റമുണ്ടാവുകയും ഇതിന്റെ വൈരാഗ്യത്തില്‍ ആദമിനെ കൊലപ്പെടുത്തുകയുമായാരുന്നു. മരണം ഉറപ്പായതോടെ പ്രതി മാവും കുന്നിലെ താമസസ്ഥലത്തെത്തി വസ്ത്രം മാറിയ ശേഷം ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈയിലേക്ക് കടക്കുകയായിരുന്നു’ .
തിരൂര്‍ സി ഐ എം ജെ ജിജോയുടെ നേതൃത്യത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ സേലം കള്ളകുറിശ്ശിയില്‍ വെച്ചാണ് പിടികൂടിയത്. നാട്ടിലെത്തിച്ച പ്രതിയെ സംഭവസ്ഥലത്തും താമസസ്ഥലം ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




