ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍.

ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനമാനം ഉണ്ടായിരിക്കുന്നത്. നിലവില്‍ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു.2019-ല്‍ സ്വര്‍ണപ്പാളി ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് മുരാരി ബാബുവായിരുന്നു.

അതെസമയം സ്വര്‍ണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നതെന്നും വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പ്രതികരിച്ചിരുന്നു

 

Share news
error: Content is protected !!
Scroll to Top