മൂന്നാറിൽ രണ്ട് ഡിഗ്രി സെൽഷ്യസ്; സീസണിലെ ഏറ്റവും കുറഞ്ഞ താപനില

മൂന്നാർ : മൂന്നാറിൽ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ ചെണ്ടുവര എസ്റ്റേറ്റിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മാട്ടുപ്പെട്ടി ആർ ആൻഡ് ടി ഡിവിഷനിൽ നാല്, ലക്ഷ്മി എസ്റ്റേറ്റിൽ മൂന്ന്, മൂന്നാറിലും സമീപ പ്രദേശങ്ങളിലും യഥാക്രമം നാല്, അഞ്ച് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

2024 ഡിസംബർ 23ന് താപനില മൈനസ് രണ്ടിലെത്തിയിരുന്നു. ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ കൂടുതലായി തണുപ്പ് അനുഭവപ്പെടുന്നത്. ഡിസംബർ അവസാനത്തോടെ തണുപ്പ് മൈനസിലെത്തുമെന്നാണ് പ്രതീക്ഷ.

മൂന്നാർ സമീപ പ്രദേശങ്ങളായ പള്ളി വാസൽ, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ, ദേവികുളം എന്നിവിടങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top